കോവിഡ് ബാധിച്ചു മരിച്ച പാവപ്പെട്ടവരുടെ കുടുംബത്തിനുധനസഹായം വിതരണം ചെയ്തു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ബാധിച്ചു മരിച്ച പാവപ്പെട്ടവരുടെ കുടുംബത്തിനു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം വിതരണം ചെയ്തു തുടങ്ങി. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) 5986 കുടുംബങ്ങളുടെ അപേക്ഷയാണ് അംഗീകരിച്ചതെങ്കിലും ഇതില്‍ 474 പേര്‍ക്കാണ് ഇതുവരെ 5000 രൂപ വീതം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതിനായി 23.7 ലക്ഷം രൂപ ചെലവഴിച്ചു.

ബാക്കിയുള്ളവര്‍ക്ക് എന്നു തുക നല്‍കുമെന്ന കാര്യം വ്യക്തമല്ല. കോവിഡ് ബാധിച്ചു മരിച്ച ബിപിഎല്‍ കുടുംബാംഗത്തിന്റെ ബന്ധുക്കള്‍ക്കു പ്രതിമാസം 5000 രൂപ വീതം 3 വര്‍ഷം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ആകെ ലഭിച്ച 2040 അപേക്ഷകളില്‍ 5986 എണ്ണം അംഗീകരിച്ചപ്പോള്‍ 4520 എണ്ണം നിരസിച്ചു. ബാക്കി അപേക്ഷകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

കോവിഡ് വ്യാപനം വീണ്ടും ആശങ്കാജനകമായി ഉയരുന്നതിനിടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 70,000 ആയി. ഇന്നലെ 7 മരണങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. 4805 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്കൊപ്പം ആലപ്പുഴയിലും വ്യാപനം വര്‍ധിച്ചു. എറണാകുളത്തും ആലപ്പുഴയിലും ഇന്നലെ 985 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (978), കോട്ടയം (444) ജില്ലകളാണ് വ്യാപനത്തില്‍ തൊട്ടു പിന്നിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17ന് മുകളിലാണ്. 28000ലേറെപ്പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...