ശങ്കു ടി ദാസ് കണ്ണ് തുറന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കണ്ണ് തുറന്നതായി റിപ്പോര്‍ട്ട്. കെ.സുരേന്ദ്രന്‍ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. അദ്ദേഹം പ്രതികരിക്കുന്നതായും സഹോദരന്‍ അറിയിച്ചതായി സുരേന്ദ്രന്‍ പങ്കുവെക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
‘ശങ്കു. ടി. ദാസ് കണ്ണു തുറന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നും സഹോദരന്‍ ഭാസ്കര്‍ വിളിച്ചുപറഞ്ഞ ശുഭവാര്‍ത്ത പങ്കുവെക്കുകയാണ്. പ്രാര്‍ത്ഥനകള്‍ തുടരുക.’

ജൂണ്‍ 23ന് രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം കോട്ടക്കല്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശങ്കു. ടി. ദാസിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ് കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ തൃത്താലയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ നിര്‍മിച്ച വ്യാജരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നല്‍കിയതും ശങ്കു. ടി. ദാസ് ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...