ഒ​രു സ്കൂട്ടറില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ; ലൈസന്‍സ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ചെറുതോണി : ഒരു സ്കൂട്ടറില്‍ അഞ്ച് കോളജ് വിദ്യാര്‍ഥികള്‍ യാത്ര നടത്തിയ സംഭവത്തില്‍ ശിക്ഷയായി രണ്ട് ദിവസത്തെ സാമൂഹിക സേവനം. പിഴക്ക് പുറമെ മെഡിക്കല്‍ കോളജില്‍ രണ്ടു ദിവസം നിര്‍ബന്ധിത സാമൂഹിക സേവനവും വിധിച്ച്‌ വിദ്യാര്‍ഥികളെ അധികൃതര്‍ വിട്ടയച്ചു. ഇടുക്കി തോപ്രാംകുടിക്ക് സമീപത്തെ കോളജിലെ ബിരുദ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് സ്കൂട്ടറില്‍ ഒരുമിച്ച്‌ യാത്ര ചെയ്തശേഷം വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ട ഉടുമ്പന്‍ചോല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.ടി.ഒക്ക് കൈമാറി. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വഴി ആര്‍.ടി.ഒ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് തെളിഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആര്‍.ടി.ഒ ഇടുക്കിയിലെ ഓഫിസില്‍ വിളിച്ചുവരുത്തി. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്യാന്‍ വേണ്ടി കൗതുകത്തിനാണ് അഞ്ചുപേര്‍ ഒരു സ്കൂട്ടറില്‍ സഞ്ചരിച്ചത് എന്നായിരുന്നു വിദ്യാര്‍ഥികളുടെ വിശദീകരണം. തുടര്‍ന്ന് ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് രക്ഷിതാക്കളുടെ മുന്നില്‍വെച്ച്‌ വിദ്യാര്‍ഥികളെക്കൊണ്ട് സത്യം ചെയ്യിക്കുകയും 2000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഇതിന് പുറമെയാണ് കോളജിലെ ക്ലാസ് മുടങ്ങാത്ത വിധം രണ്ട് അവധി ദിവസങ്ങളില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ രോഗീ പരിചരണമടക്കം സാമൂഹിക സേവനം അനുഷ്ഠിക്കാന്‍ നിര്‍ദേശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...