പണിമുടക്കിന്റെ ആദ്യ ദിനം കെ.എസ്​.ആര്‍.ടി.സിയില്‍ ജോലിക്കെത്തിയത്​ 2525 ജീവനക്കാര്‍ ; നടത്തിയത്​ 52 സര്‍വീസുകളും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം കെ.എസ്​.ആര്‍.ടി.സിയില്‍ ജോലിക്കെത്തിയത്​ 2525 ജീവനക്കാര്‍. ഇവര്‍ ചേര്‍ന്ന്​ സംസ്ഥാനമൊട്ടാകെ നടത്തിയത്​ 52 സര്‍വീസുകളും. മാര്‍ച്ച്‌​ 28 ലെ കണക്കനുസരിച്ച്‌​ 18145 സ്ഥിരം ജീവനക്കാരും 612 താല്‍ക്കാലികക്കാരും ഉള്‍പ്പെടെ​ 18757 ജീവനക്കാര്‍ കോര്‍പറേഷനിലുണ്ട്​. 428 സ്ഥിരം ജീവനക്കാര്‍ അവധിയിലാണ്​. ഇവരില്‍ 13.46 ശതമാനം പേര്‍ ജോലിക്കെത്തിയെങ്കിലും ഓടിക്കാനായത്​ ആകെ സര്‍വീസുകളില്‍ 1.31 ശതമാനം മാത്രമാണ്​. ഏറ്റവും കൂടുതല്‍ ഓടിച്ചത്​ മാനന്തവാടി ഡിപ്പോയാണ്​. 67 ഷെഡ്യൂളുകളില്‍ 33 എണ്ണം നിരത്തിലിറക്കാന്‍ അവര്‍ക്കായി. ആകെയുള്ള 400 ജീവനക്കാരില്‍ 147 പേര്‍ ജോലിക്കെത്തിയിരുന്നു. തൊട്ടുപിന്നില്‍ സുല്‍ത്താന്‍ ബത്തേരിയാണ്​. 66 സര്‍വീസുകളില്‍ 16 എണ്ണം ഓടി. 437 ജീവനക്കാരില്‍ 49 പേരാണ്​ ജോലിക്കെത്തിയത്​.

തിരുവനന്തപുരം സിറ്റിയില്‍ 107 സര്‍വീസുകളില്‍ രണ്ടെണ്ണവും വിതുരയിലെ 31 സര്‍വീസുകളില്‍ ഒരെണ്ണവും ഓടിച്ചു. യഥാക്രമം 43 ഉം ഒമ്പതും ജീവനക്കാരാണ്​ ഇവിടെ ജോലിക്കെത്തിയത്​. മറ്റുഡിപ്പോകളിലും ജീവനക്കാര്‍ എത്തിയെങ്കിലും സര്‍വീസുകള്‍ നടത്തിയില്ല. ബി.എം.എസ്​ അനുകൂല തൊഴിലാളി സംഘടനയില്‍പെട്ടവരാണ്​ ജോലിക്കെത്തിയത്​. സംഘപരിവാറിന്​ വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ്​ ഏറ്റവും കൂടുതല്‍ ജീവനക്കാരെത്തിയത്​. 221 ജീവനക്കാരില്‍ 72 പേര്‍ ഇവിടെ ജോലിക്കെത്തി. എന്നാല്‍, 55 സര്‍വീസുകളില്‍ ഒന്നുപോലും ഓടിക്കാന്‍ സാധിച്ചില്ല.

എറണാകുളത്ത്​ 288 ജീവനക്കാരില്‍ 64 പേരും കോട്ടയത്ത്​ 190 പേരില്‍ 60 ​ജീവനക്കാരും ഹാജരായെങ്കിലും സര്‍വീസുകളൊന്നും നടത്തിയില്ല. 2020ല്‍ നടത്തിയ ഹിതപരിശോധനയുടെ കണക്കുകള്‍ പ്രകാരം ബി.എം.എസ്​ സംഘടനയില്‍പ്പെട്ട 4802 ജീവനക്കാര്‍ കെ.എസ്​.ആര്‍.ടി.സിയിലുണ്ട്​. ഇവരെ ഉപയോഗിച്ച്‌​ സര്‍വീസുകള്‍ നടത്താനുള്ള ഒരു ക്രമീകരണവും കോര്‍പറേഷന്‍ മേധാവികള്‍ സ്വീകരിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...