കിലോമീറ്റര്‍ വരുമാനം കുറഞ്ഞു ; കെ എസ് ആര്‍ ടി സിയിലെ സിംഗിള്‍ഡ്യൂട്ടി പരിഷ്കരണം പരാജയം

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍: കെ എസ് ആര്‍ ടി സി നടപ്പാക്കിയ അധിക സമയ സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണം പരാജയം. പരീക്ഷണാടിസ്ഥാനത്തില്‍ പാറശ്ശാല ഡിപ്പോയിലാണ് നടപ്പാക്കിയത്.ഡ്യൂട്ടിപരിഷ്കരണത്തിന് മുമ്പ് ഈ ഡിപ്പോയിലെ സര്‍വീസുകള്‍ ഒരു കിലോമീറ്ററിന് 55 രൂപ വീതം വരുമാനം നേടിയിരുന്നു. പരിഷ്കരണം നടപ്പാക്കിയപ്പോള്‍ ഇത് ഒരു കിലോമീറ്ററിന് 51 രൂപയായി കുറയുകയാണുണ്ടായത്. ജീവനക്കാര്‍ക്ക് അമിതജോലിഭാരവും കൂടുതല്‍ കിലോമീറ്റര്‍ സര്‍വീസ് നടത്തുകയും ചെയ്തിട്ടും പ്രതീക്ഷിച്ചവരുമാന നേട്ടമുണ്ടായിട്ടില്ല. പത്ത് ഡിപ്പോകളില്‍ കൂടി തുടങ്ങാനിരുന്ന അധിക സമയ സിംഗിള്‍ ഡ്യൂട്ടി പരിഷകരണം നടപ്പാക്കാതെ മുഖം രക്ഷിക്കുകയാണ് മാനേജ്മെന്റ്.

ഒക്ടോബര്‍ മാസത്തില്‍ അധിക സമയ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയ പാറശ്ശാലയില്‍ ഒക്ടോബര്‍ 19 വരെയുള്ള കണക്കുകള്‍ വിവരാവകാശ രേഖ പ്രകാരം നല്കിയപ്പോഴാണ് കിലോമീറ്ററിന്റെ നഷ്ട കണക്ക് വ്യക്തമായത്. മാസത്തിലെ ആദ്യത്തെ 19 ദിവസം ആകെ 902 സര്‍വീസുകളാണ് നടത്തിയത്. 1474906 കിലോമീറ്ററുകളിലായി 5785 ട്രിപ്പുകളാണ് നടത്തിയത്. 7633104 രൂപയായിരുന്നു വരുമാനം. 3276660രൂപയ്ക്ക് 33948 ലിറ്റര്‍ ഡീസല്‍ വാങ്ങി. ഒരു കിലോമീറ്ററിന് വരുമാനം 51 രൂപ വീതം. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിന് മുമ്പ് സെപ്തംബറില്‍ കിലോമീറ്ററിന് 55 രൂപയിലധികമായിരുന്നു വരുമാനം. പാറശ്ശാല ഡിപ്പോയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയതോടെ ഓരോ സര്‍വീസിന്റെയും ദൂരവും കിലോമീറ്ററും വര്‍ദ്ധിപ്പിച്ച്‌ ജീവനക്കാര്‍ക്ക് അമിതജോലിഭാരം നല്കിയിരുന്നു.

പക്ഷേ പ്രതീക്ഷിച്ചവരുമാന വര്‍ദ്ധനവ് നേടാനുമായില്ല. മാത്രവുമല്ല പാറശ്ശാല ഡിപ്പോയില്‍ വരുമാനവര്‍ദ്ധനവ് നേടാന്‍ വേണ്ടി നെയ്യാറ്റിന്‍കര, വെള്ളറട, വിഴിഞ്ഞം ഡിപ്പോകളില്‍ നിന്നുള്ള ദേശീയ പാത വഴിയുള്ള സര്‍വീസുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. അതു മൂലം ആ ഡിപ്പോകളിലും വരുമാനനഷ്ടം തുടരുകയാണ്. അധിക സമയ സിംഗിള്‍ ഡ്യൂട്ടിയ്ക്കെതിരെ ഫോറം ഫോര്‍ ജസ്റ്റിസ് എന്ന ജീവനക്കാരുടെ കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിട്ടുണ്ട്. ഈ ഹര്‍ജിയില്‍ പാറശ്ശാല ഡിപ്പോയിലെ വരുമാന കണക്ക് ഹാജരാക്കാന്‍ കെ എസ് ആര്‍ ടി സി കുടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...