കെ.എസ്.ആര്‍.ടി.സി സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് പമ്പുകള്‍ തുടങ്ങുക. ആദ്യഘട്ടത്തില്‍ എട്ട് പമ്പുകളാണ് തുടങ്ങുക എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പമ്പുകള്‍ ആരംഭിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്കൊപ്പം പെട്രോള്‍ യൂണിറ്റ് കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്.

ആദ്യ എട്ട് പമ്പുകള്‍ നൂറ് ദിവസത്തിനുള്ളില്‍ തുടങ്ങും. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്പുകള്‍ തുടങ്ങുക. രണ്ടാം ഘട്ടത്തില്‍ കോഴിക്കോട്, മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസല്‍ പമ്പുകള്‍ക്കൊപ്പം പെട്രോള്‍ പമ്പുകള്‍ ആരംഭിക്കും

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലക്ട്രിക് ബൈക്കിൽനിന്നും തീ പടർന്നു ; കെട്ടിടത്തിൽ വൻ തീപിടിത്തം : രണ്ട് മരണം

0
ഒഡീഷ : പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് നോയിഡ സെക്ടർ...

‘വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള ബന്ധം ഉഭയസമ്മതല്ല’ : മദ്രാസ് ഹൈക്കോടതി

0
ചെന്നൈ : വ്യാജ വാഗ്ദാനങ്ങൾ നൽകിയോ ഭീഷണിപ്പെടുത്തിയോ സ്ത്രീയുമായി പുരുഷൻ ശാരീരിക...

ആൽമരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം : 3 പേർക്കെതിരെ കേസ്

0
പാലക്കാട് : ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ...

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...