കോയമ്പത്തൂരിലേക്ക് അടുത്ത സ‍ർവീസ് ആരംഭിച്ച് കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ എസ് ആര്‍ ടിസിയുടെ ആദ്യ സര്‍വ്വീസ് എന്‍ കെ അക്ബര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. നാല് പുതിയ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ക്കാണ് അനുമതിയായത്. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടത്തുക. ചടങ്ങില്‍ ആര്‍ ടി ക്ലസ്റ്റര്‍ ഓഫീസര്‍ ടി എ ഉബൈദ്, എ ടി അസി ക്ലസ്റ്റര്‍ ഓഫീസര്‍ കെ ജി സുനില്‍, ഇന്‍സ്‌പെക്ടര്‍മാരായ എ ജി സജിത, കെ എ നാരായണന്‍, സൂപ്രണ്ട് രജിനി എന്നിവര്‍ പങ്കെടുത്തു.

കെ എസ് ആ ര്‍ടി സിയുടെ ഏകദേശം 836 വണ്ടികള്‍ ഷെഡ്ഡില്‍ കിടക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതില്‍ 80 വണ്ടി ഉടനെ തന്നെ പണിയെല്ലാം തീര്‍ത്ത് ഇറക്കും. 2001ല്‍ മന്ത്രിയായിരുന്നപ്പോള്‍ കട്ടപ്പുറത്ത് 600 വണ്ടിയായിരുന്നു ഉണ്ടായിരുന്നത്. ഈ 836 വണ്ടികളും സര്‍വീസ് തുടങ്ങുന്നതോടെ കളക്ഷനും വര്‍ധിക്കും. കെ എസ് ആർ ടി സി തിരുവനന്തപുരം ജില്ലകളിലെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതിനെ കുറിച്ചും മന്ത്രി പറഞ്ഞു. അടുത്തതായി കൊല്ലം ജില്ലയിലേക്ക് കടക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വരും. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കി കഴിഞ്ഞാല്‍ ഒരു ദിവസം 40 മുതല്‍ 50 ലക്ഷം വരെ ഡീസലില്‍ ലാഭിക്കാൻ കഴിയുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...