ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും : കെ.എസ്.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കെ.എസ്.ആര്‍.ടി.സി. വ്യാപകമായ പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് കെ.എസ്.ആര്‍.ടി.സി എത്തിയത്. സര്‍വ്വീസ് നടത്തുന്നതിനിടയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുകയും തൊഴിലാളികളെ ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. സ്റ്റോപ്പുകളില്‍ നിര്‍ത്താത്തതിനെ തുടര്‍ന്നും മറ്റും തൊഴിലാളികളുമായി യാത്രക്കാരും മറ്റുള്ളവരും പ്രശ്നങ്ങള്‍ സ്ഥിരമാണ്. എന്നാല്‍, ഇവ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി.

അക്രമങ്ങളില്‍ പോലീസിനെ കൊണ്ട് കേസെടുപ്പിച്ച്‌ നിയമനടപടി സ്വീകരിക്കണമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ ഉത്തരവിറക്കി. ഈ മാസം മാത്രം നാലു അക്രമങ്ങളാണ് ജീവനക്കാര്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറുടെ മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്തതടക്കം എടുത്തു പറഞ്ഞായിരുന്നു സി.എം.ഡി ബിജു പ്രഭാകര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...