ഡ്രൈവര്‍ മദ്യപിച്ച്‌ എത്തി : കെ.എസ്​.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ട്രിപ്പ്‌​ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഡ്രൈവര്‍ ജോലിക്ക് അമിതമായി മദ്യപിച്ച്‌ എത്തിയതോടെ കെ.എസ്.ആര്‍.ടി.സിയുടെ റാന്നി ഓപ്പറേറ്റിങ് സെന്‍ററില്‍നിന്നുള്ള ആങ്ങമൂഴി-എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ്​ മുടങ്ങി. വൈകീട്ട് 7.30ന് റാന്നിയില്‍ നിന്നാരംഭിച്ച്‌ ആങ്ങമൂഴിയിലെത്തി സ്റ്റേ ചെയ്തശേഷം വെളുപ്പിന് നാലിന് അവിടെ നിന്നും റാന്നി വഴി എറണാകുളത്തിന് സര്‍വീസ് നടത്തുന്ന ബസാണ് മുടങ്ങിയത്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. എറണാകുളത്തുനിന്നും എല്ലാ ദിവസവും വൈകീട്ട് 7.30ന് റാന്നിയിലെത്തുമ്ബോഴാണ് ഡ്രൈവറും കണ്ടക്ടറും മാറി പുതിയ ജോലിക്കാര്‍ കയറുന്നത്. അന്നത്തെ ഡ്രൈവര്‍ അമിതമായി മദ്യപിച്ച ശേഷമാണ്​ ജോലിക്കെത്തിയത്.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്റ്റേഷന്‍ മാസ്റ്റര്‍ സര്‍വീസ് പോകുന്നതില്‍നിന്നും ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നും ഇയാളെ വിലക്കുകയായിരുന്നു. ഈ നിലയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ഇദ്ദേഹത്തെ അയച്ചാല്‍ അപകടം ഉണ്ടാവുമെന്ന്​ മറ്റു ജീവനക്കാരും നിലപാടെടുത്തു.

അടിയന്തരമായി മറ്റു ജീവനക്കാരെ ലഭ്യമല്ലാതെ വന്നതിനാല്‍ സര്‍വീസ് മുടങ്ങുകയായിരുന്നു. കോവിഡുകാലത്തും 12,000 രൂപക്ക്​ മുകളില്‍ വരുമാനമുള്ള സര്‍വീസാണ്. നിരവധി സ്ഥിരം യാത്രക്കാരും ബസില്‍ ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം

0
സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര...

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....