യാത്രക്കാരെ ദുരിതത്തിലാക്കി കെ എസ് ആർ ടി സി ട്രിപ്പുകൾ മുടക്കുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ ബസുകൾ ട്രിപ്പുകൾ മുടക്കുന്നതുമൂലം യാത്രക്കാർ പെരുവഴിയിലാകുന്നു. ഡീസൽ ക്ഷാമം കാരണം കളക്ഷൻ കുറവുള്ള ബസുകൾ ട്രിപ്പുകൾ മുടക്കുകയും പാതി വഴിയിൽ സർവീസ് അവസാനിപ്പിക്കുകയുമാണ്. കിലോമീറ്ററിന് 35 രൂപയിൽ കുറവ് കളക്ഷൻ ലഭിക്കാത്ത എല്ലാ ബസുകളും സർവീസ് തുടരേണ്ടെന്നാണ് ജീവനക്കാർക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം. ഇത്തരത്തിൽ ഏഴ് ബസുകളാണ് തിങ്കളാഴ്ച ട്രിപ്പ് മുടക്കി തിരിച്ചെത്തിയത്. ഈ തീരുമാനം മൂലം ദുരിതത്തിലായത് 100 കണക്കിന് യാത്രക്കാരാണ്.

കെ.എസ്.ആർ.ടി.സിൽ പാസ് എടുത്തിട്ടുള്ള വിദ്യാർഥികളും മറ്റും യാത്രാസൗകര്യമില്ലാതെ പരക്കം പായുന്ന സ്ഥിതിയായിരുന്നു. ഇത് സ്വകാര്യ ബസ് ലോബി മുതലെടുക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മല്ലപ്പള്ളി -കല്ലൂപ്പാറ റൂട്ടിലും ബസ് സർവീസ് മുടക്കുന്നത് യാത്രക്കാരെ വലക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...