ഗവിയിലേക്ക്‌ ഓണക്കാല പാക്കേജുമായി കെ.എസ്‌.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്തു പുതിയ ഗവി പാക്കേജ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ കൂടുതല്‍ വിനോദസഞ്ചരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങി ബഡ്‌ജറ്റ്‌ ടൂറിസം സെല്‍ കെ എസ്‌ ആര്‍ ടി സി. കോന്നിയിലെ അടവി കുട്ടവഞ്ചി സവാരി കൂടി ചേര്‍ത്ത്‌ പുതിയ ഗവി പാക്കേജ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതിനൊപ്പം പരുന്തുംപാറയും കൂടി ചേരുമ്പോള്‍ യാത്ര കൂടുതല്‍ ആകര്‍ഷമാകും. ഒരു ട്രിപ്പില്‍തന്നെ അടവിയും ഗവിയും പരുന്തുംപാറയും സന്ദര്‍ശിക്കാം എന്നതാണ്‌ ഈ പാക്കേജിന്റെ പ്രത്യേകത. രാവിലെ അടവിയില്‍ കുട്ടവഞ്ചി സവാരി നടത്തി ഗവിയിലെ വനഭംഗി ആസ്വദിച്ചു പരുന്തുംപാറയുടെ വശ്യമനോഹാരിത കൂടി ആസ്വദിക്കാന്‍ കഴിയും. ആയിരത്തിലധികം ട്രിപ്പുകള്‍ ഗവിയിലേക്ക്‌ ഇതിനകം ബജറ്റ്‌ ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്‌. ഉച്ചഭക്ഷണം, അടവി കുട്ടവഞ്ചി സവാരി, എന്‍ട്രിഫീസുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ്‌ ഗവി പാക്കേജ്‌. ഈ ഓണക്കാലം കെ എസ്‌ ആര്‍ ടി സി യോടൊപ്പം ആഘോഷിക്കുവാന്‍ ബജറ്റ്‌ ടൂറിസം സെല്‍ വ്യത്യസ്‌ത പാക്കേജുകളും നടത്തുന്നുണ്ട്‌. കടലിലൂടെയും കായലിലൂടെയും കാട്ടിലൂടെയുമുള്ള യാത്രകളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഒരുദിനത്തില്‍ തുടങ്ങി നാലുദിവസം വരെയുള്ള യാത്രകളാണുള്ളത്‌. മലക്കപ്പാറ, ചതുരംഗപ്പാറ, മാമലകണ്ടം, ഇടുക്കി, മൂന്നാര്‍, ഗവി, രാമക്കല്‍ മേട്‌ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....