വേഗപ്പൂട്ടില്ലാതെ സര്‍വീസ് : കെഎസ്ആര്‍ടിസി അടക്കം 5 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വേഗപ്പൂട്ട് ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ അഞ്ച് ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും മൂന്ന് സ്വകാര്യ ബസുകള്‍ക്കുമെതിരെയാണ് നടപടി. ചൊവ്വാഴ്ച കൊഴിഞ്ഞാമ്പാറയില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പരിശോധന കാരണം യാത്രക്കാര്‍ പെരുവഴിയിലായി. പലരും മറ്റു ബസുകളില്‍ കയറിയാണ് യാത്ര തുടര്‍ന്നത്.

തൃശ്ശൂര്‍-കോയമ്പത്തൂര്‍,പാലക്കാട്- പൊള്ളാച്ചി കെഎസ്ആര്‍ടിസി ബസുകളാണ് മോട്ടര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വേറെ ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പാലക്കാട്ടുനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ ജീവനക്കാര്‍ വഴിയിലിറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ബസ് പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...

എല്ലാ എംഎൽഎമാർക്കും ഔദ്യോഗിക വാഹനങ്ങൾ ; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക...