പത്തനംതിട്ട മീഡിയയില്‍  വാര്‍ത്ത വന്നതിന് പിന്നാലെ വീടിനു മുന്നില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് കെ.എസ്.ടി.പി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട മീഡിയയില്‍  വാര്‍ത്ത വന്നതിന് പിന്നാലെ വീടിനു മുന്നില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് കെ.എസ്.ടി.പി അധികൃതര്‍. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകട മേഖലകളില്‍ ഉള്‍പ്പെട്ട ചിലയിടങ്ങളില്‍ ക്രാഷ്ബാരിയറുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് ”പത്തനംതിട്ട മീഡിയ” ചിത്രം സഹിതം വാര്‍ത്ത ചെയ്തിരുന്നു. മക്കപ്പുഴ സ്കൂള്‍ ജംങ്ഷനും ഗേറ്റ് ജംങ്ഷനുമിടയിലാണ് പൂര്‍ണ്ണമായും ക്രാഷ്ബാരിയര്‍ സ്ഥാപിക്കാതെ പണിപൂര്‍ത്തീകരിച്ചത്.

ഇതുമൂലം ഇവിടുത്തെ താമസക്കാര്‍ ഏതു സമയവും അപകടം പ്രതീക്ഷിച്ചായിരുന്നു കഴിഞ്ഞിരുന്നത്. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതോടെ വാഹനങ്ങള്‍ ഇതുവഴി അമിത വേഗതയിലാണ് കടന്നു പോകുന്നത്. മന്ദമരുതിക്കും പ്ലാച്ചേരിക്കുമിടയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇടക്കാലത്ത് നടന്നിട്ടുണ്ട്. ചില അപകടങ്ങളില്‍ മരണങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്ത സമയത്ത് മക്കപ്പുഴയില്‍ ടിപ്പര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് വീടിന്‍റെ മതിലും ഗേറ്റും തകര്‍ത്ത് മുറ്റത്തേക്ക് പാഞ്ഞു കയറിയിരുന്നു.

അപകടം മുന്നില്‍ കണ്ട് മക്കപ്പുഴ ദിനേശ് ഭവനില്‍ ഡി ദിനേശന്‍ കെ.എസ്.ടി.പി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇവര്‍ കരാറുകാരനെ സമീപിക്കാനാണ് അന്നു നിര്‍ദേശിച്ചത്. കരാറുകാരെ സമീപിച്ചപ്പോള്‍ ഇത്തരം ജോലികള്‍ക്ക് ഉപകരാര്‍ കൊടുത്തതാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. സംഭവം വലിയ വാര്‍ത്ത ആയതോടെ അധികൃതര്‍ കണ്ണുതുറക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...