തിരുവനന്തപുരത്ത് കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷം ; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള യൂനിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് കെഎസ് യു-എസ്എഫ്‌ഐ സംഘർഷം. എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷം. പാളയത്ത് വച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്‌ഐ ആഹ്ലാദപ്രകടനം പാളയത്ത് എത്തിയപ്പോഴാണ് കെഎസ് യു പ്രവർത്തകരും പ്രകടനവുമായി പാളയത്ത് എത്തിയത്. തുടർന്ന് രണ്ട് ഭാഗത്ത് നിന്നും കല്ലും വടികളും എറിയുകയായിരുന്നു. യുനിവേഴ്‌സിറ്റിക്ക് അകത്ത് വച്ചു തന്നെ ഉന്തും തള്ളും ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല.

കെഎസ് യു പ്രവർത്തകരും പോലീസും ചേർന്നാണ് എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചതെന്നും സംഘർഷത്തിന്റെ ഉത്തരവാദിത്തം പോലീസിനാണെന്നും സിപിഎം ജില്ല സെക്രട്ടറി എ.എ റഹീം പറഞ്ഞു. എസ്എഫ്‌ഐ വനിത പ്രവർത്തകരെ വരെ കെഎസ് യു പ്രവർത്തകർ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....