Wednesday, April 24, 2024 11:09 am

കൂടുതൽ സ്‌പോർട്ടി ലുക്കിൽ പുത്തന്‍ കെടിഎം ആര്‍സി ശ്രേണി

For full experience, Download our mobile application:
Get it on Google Play

ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ കെടിഎം അടുത്തിടെയാണ് 2022 ആർസി 125 (RC 125), 200, 390 ബൈക്കുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആർസി 125, ആർസി 200 എന്നീ ബൈക്കുകളുടെ പുത്തൻ മോഡൽ ഇന്ത്യൻ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2022 കെടിഎം ആർസി 125, 200 ബൈക്കുകൾക്ക് വില കാര്യമായി വർദ്ധിപ്പിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്.

1.82 ലക്ഷമാണ് 2022 കെടിഎം ആർസി 125ന് എക്‌സ്-ഷോറൂം വില. മുൻ മോഡലുമായി താരതമ്യം ചെയ്യമ്പോൾ 2,000 രൂപ മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2.09 ലക്ഷമാണ് ആർസി 200ന്റെ എക്‌സ് – ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോൾ വില വർദ്ധിച്ചിട്ടില്ല.

മികച്ച പെർഫോമൻസ്, പരിഷ്കരിച്ച ഇലക്ട്രോണിക്സ്, പുതിയ ഷാസി, മെച്ചപ്പെട്ട എർഗണോമിക്സ്, ഗ്രാൻഡ് പ്രീ ബൈക്കുകൾക്ക് സമാനമായ ഡിസൈൻ എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായാണ് 2022 കെടിഎം ആർസി 125, 200 ബൈക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.

പൂർണമായും റീഡിസൈൻ ചെയ്ത ഫെയറിങ്ങും ഹെഡ്‍ലാംപും ആർസി ബൈക്കുകൾക്ക് പുതിയ ലുക്ക് നൽകുന്നു. ആർസി 200ന് പുതിയ എൽഇഡി ഹെഡ്‌ലൈറ്റും ആർസി 125ന് പുതിയ ഹാലൊജെൻ ഹെഡ്‌ലൈറ്റുമാണ്.

14.5 എച്ച്പി പവർ നിർമ്മിക്കുന്ന 124.71 സിസി എഞ്ചിൻ തന്നെയാണ് 2022 കെടിഎം ആർസി 125യുടെയും ഹൃദയം. ടോർക്ക് മാറ്റമില്ലാതെ 12 എൻഎം തന്നെയാണ്. എന്നാൽ 2021 ആർസി 125യിൽ 40 ശതമാനം വലിയ എയർബോക്‌സും പുതിയ എഞ്ചിൻ മാപ്പിങും കെടിഎം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇത് മികച്ച പെർഫോമൻസ് ഉറപ്പിക്കും എന്നാണ് കെടിഎം അവകാശപ്പെടുന്നത്. 25.4 ബിഎച്ച്പി പവർ നിർമ്മിക്കുന്ന 199.5 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2022 കെടിഎം ആർസി 200ന്റെ ഹൃദയം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂര്‍ കേസ് ; എംഎം വര്‍ഗീസ് ഇഡിക്ക് മുന്നിൽ ഇന്നും ഹാജരാകില്ല

0
തൃശ്ശൂര്‍: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം...

മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സി.പി.എമ്മാണ് പ്രശ്നങ്ങൾക്ക് പിന്നില്‍ – എം.കെ മുനീർ

0
കോഴിക്കോട് : സമസ്ത - ലീഗ് പ്രശ്നത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ്...

വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

0
എറണാകുളം: പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ...

‘നിരുപാധികം മാപ്പ്’ ; മാപ്പുപറഞ്ഞുകൊണ്ട് വീണ്ടും പതഞ്ജലിയുടെ പത്രപ്പരസ്യം

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും...