‘സഹയാത്ര’ യുമായി കുടുംബശ്രീ ജില്ലാമിഷന്‍ : ജില്ലാതല ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ  ആഭിമുഖ്യത്തില്‍ ‘സഹയാത്ര’ എന്ന പേരില്‍ ജില്ലാതല ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 23, 24, 25, 27 തീയതികളില്‍ തിരുവല്ല, അടൂര്‍, പന്തളം, പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലാണ് പരിപാടി നടക്കുന്നത്. സ്‌നേഹിതയുടെ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുക, കൗണ്‍സിലിംഗ്, മാനസികാരോഗ്യ പിന്തുണ, നിയമസഹായം, സ്ത്രീ-ശിശു സുരക്ഷാ സേവനങ്ങള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

തിരുവല്ലയില്‍ നടക്കുന്ന പരിപാടി വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ലേഖ അധ്യക്ഷത വഹിക്കും. അടൂരില്‍ സി.വി.ശാന്തകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ റീന സാമുവേല്‍ അധ്യക്ഷത വഹിക്കും. പന്തളത്ത് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ആര്‍. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിനി മോട്ടിലാല്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ടയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലേഖ അധ്യക്ഷത വഹിക്കും.

കാമ്പയിന്റെ ഭാഗമായി സ്‌നേഹിതയുടെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറും. ആവശ്യക്കാര്‍ക്ക് കൗണ്‍സിലിംഗ്, നിയമസഹായം, മാനസിക പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. സ്ത്രീ-ശിശു സുരക്ഷ, ലിംഗസമത്വം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തല്‍, മാനസികാരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...