കുടുംബശ്രീ ഉത്സവ് ; മെഗാ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് മേള

For full experience, Download our mobile application:
Get it on Google Play

പത്തനതിട്ട : കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബശ്രീ ഇ-കൊമേഴ്സ് പോര്‍ട്ടലിലൂടെയുള്ള വിപണനം മെച്ചപ്പെടുത്തുന്നതിനും രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ പ്രൊമോഷന്‍ ക്യാമ്പെയിന്‍ ഇ-കൊമേഴ്സ് പോര്‍ട്ടലിലൂടെ നവംബര്‍ 04 മുതല്‍ 19 വരെ നടക്കും. മെഗാ ഡിസ്‌കൗണ്ട് മേളയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിക്കും.

പരമാവധി ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനും കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണിയില്‍ പ്രചാരണം വര്‍ധിപ്പിക്കുന്നതിനും കുടുംബശ്രീ ഇ-കൊമേഴ്സ് പോര്‍ട്ടലിന്റെ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്നതിനുമാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ സ്വന്തം ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലിലൂടെ വന്‍ വിലക്കുറവിലും ലാഭത്തിലും ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ സ്വന്തമാക്കാം.

‘കുടുബശ്രീ ഉത്സവ്’ എന്ന പേരിലാണ് വിപണന മേള ഒരുക്കുന്നത്. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 600 ലേറെ ഉല്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ടും 1000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും 3000 രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ട്. ആദ്യ ഉല്പന്നങ്ങള്‍ വാങ്ങുന്ന 100 പേര്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ട് ലഭിക്കും, അടുത്ത 200 പേര്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ടും വിപണന മേളയുടെ പ്രത്യേക ആകര്‍ഷണങ്ങളാണ്.

കരകൗശല വസ്തുക്കള്‍, വിവിധതരം അച്ചാറുകള്‍, സ്‌ക്വാഷ്, ചിപ്സ്, കറിപൗഡറുകള്‍, കൊണ്ടാട്ടം, ട്രൈബല്‍ ഉല്‍പന്നങ്ങള്‍, ബാംബൂ പ്രോഡക്റ്റ്സ്, സോപ്പ് ആന്‍ഡ് ടൊയിലറ്ററീസ്, ടോയ്സ് ജ്വല്ലറീസ്, ബാഗ്സ്, ഗാര്‍മെന്‍സ്,കുടകള്‍, മാസ്‌ക് തുടങ്ങി കുടുംബശ്രീ അംഗങ്ങള്‍ ഉല്പാദിപ്പിക്കുന്ന 350 സംരംഭങ്ങളുടെ 1200 ഓളം ഉല്പന്നങ്ങ ഔണ്‍ലൈന്‍ പോര്‍ട്ടറിലൂടെ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...