നിയമസഭ തെരഞ്ഞെടുപ്പ് : കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി ; അതിര്‍ത്തി വഴിയുള്ള പണമൊഴുക്കും ലഹരി കടത്തും തടയും

For full experience, Download our mobile application:
Get it on Google Play

കുമളി : നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, തമിഴ്‌നാട് പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. അതിര്‍ത്തി വഴിയുള്ള പണമൊഴുക്കും ലഹരി കടത്തും തടയുന്നതോടൊപ്പം ഇരട്ട വോട്ടുകള്‍ തടയാനുള്ള കര്‍ശന നടപടിയും സ്വീകരിക്കും.
ജില്ലയിലെ നാല് ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാനാണ് തേനി – ഇടുക്കി ജില്ല ഭരണകൂടങ്ങളുടെ തീരുമാനം.

ഇതിന്റെ ഭാഗമായി കുമളിയില്‍ സംസ്ഥാന എക്‌സൈസ്, തമിഴ്‌നാട് പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റിനു പുറമെ റോസാപ്പൂക്കണ്ടം, രണ്ടാം മൈല്‍ തുടങ്ങിയ വനപാതകളിലും പരിശോധന നടത്തി. ലഹരി കടത്തും, പണമൊഴുക്കും തടയുകയാണ് പ്രധാന ലക്ഷ്യം. വരും ദിവസങ്ങളില്‍ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വനാതിര്‍ത്തികളിലും പരിശോധന നടത്തും. ഇരു സംസ്ഥാനത്തും ഒരേ ദിവസമാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ഇരട്ട വോട്ട് തടയാനുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...