കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. തുരങ്കത്തിന്റെ ഒരു ടണലാണ് ഓഗസ്റ്റ് ഒന്നിന് തുറക്കാൻ തീരുമാനമായത്. മഴക്കാലമാണെങ്കിലും നിർമ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാൻ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിലറിയിച്ചു.

മന്ത്രിമാരായ കെ.രാധാക്യഷ്ണൻ, കെ.രാജൻ, പി.എ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റി അധിക്യതർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു. സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാൻ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.എൽ.എ കൂടിയായ കെ.രാജൻ ഹൈക്കോടിയെ സമീപിച്ചിരുന്നു. തുടർന്ന് വേഗത്തിൽ പണി പൂർത്തിയാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു. അവലോകനയോഗത്തിന് മുൻപ് മന്ത്രി മുഹമ്മദ് റിയാസും കെ.രാജനും കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം നേരിട്ട് വിലയിരുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...