കുട്ടനാട്ടിലെ പ്രശ്നങ്ങൾ ; മന്ത്രിതലയോഗം ബുധനാഴ്‌ച

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം യോഗം ചേരും. ബുധനാഴ്ചയാണ് നാല് മന്ത്രിമാർ പങ്കെടുക്കുന്ന യോഗം നടക്കുക. കെ രാജൻ, സജി ചെറിയാൻ, പി പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും. യോഗത്തിൽ രണ്ടാം കുട്ടനാട് പാക്കേജ്, കാർഷിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യും. കുട്ടനാടിന്റെ സര്‍വതലസ്പര്‍ശിയായ വികസനം സാധ്യമാക്കാനും പ്രദേശം നേരിടുന്ന വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനുമായി മന്ത്രിതല യോഗം ചേരുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

മന്ത്രിമാരായ പി.പ്രസാദ്‌, കെ.രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമാണ് ഡിസംബര്‍ 22ന് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മഴക്കാലത്തെ വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കുട്ടനാട്, അരൂര്‍, ചേര്‍ത്തല മേഖലകളിലെ വേലിയേറ്റം, കുട്ടനാട് നിലവില്‍ വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...