കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവില്‍ മണല്‍ നിറഞ്ഞത് സഞ്ചാരത്തിന് തടസമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ വള്ളം കയറുന്ന കടവില്‍ മണല്‍ നിറഞ്ഞത് കുട്ടവഞ്ചി സവാരിക്ക് തടസമാകുന്നു. കടവില്‍ കെട്ടിയിട്ടിരിക്കുന്ന വലിയ മുളംചെങ്ങാടത്തില്‍ കയറിയതിന് ശേഷമാണ് സഞ്ചാരികള്‍ കുട്ടവഞ്ചിയിലേക്ക് കയറുന്നത്. എന്നാല്‍ ഇവിടെ മണല്‍ നിറഞ്ഞതിന് ശേഷം ചെങ്ങാടം ഉണ്ടായിരുന്ന ഭാഗത്തെ വെള്ളം വറ്റുകയും ചെങ്ങാടം മണലില്‍ പുതയുകയും ചെയ്തു. ഇപ്പോള്‍ എത്തുന്ന സഞ്ചാരികള്‍ ചെങ്ങാടത്തില്‍ കയറാതെയാണ് വഞ്ചിയിലേക്ക് കയറുന്നത്. വള്ളം കയറുന്ന ഭാഗം ഒരിടത്ത് കുഴിയായതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.

മാത്രമല്ല യാത്ര കഴിഞ്ഞ് വരുന്ന വഞ്ചികള്‍ ഇപ്പോള്‍ മണലിന് മുകളിലേക്ക് കയറ്റി ഇടുന്നതും പതിവാണ്. മണ്ണീറയില്‍ നിന്ന് ഉത്ഭവിക്കുന്ന തോട് കല്ലാറ്റില്‍ സംഗമിക്കുന്ന കേന്ദ്രത്തില്‍ നിന്നാണ് കുട്ടവഞ്ചി സവാരി ആരംഭിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ മഴക്കാലത്ത് കുത്തിയൊഴുകി വന്ന മഴവെള്ളത്തില്‍ അടിഞ്ഞതാണ് ഈ മണലുകള്‍. കല്ലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടവഞ്ചി കയറുവാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കടവില്‍ നിന്ന് മണല്‍ നീക്കം ചെയ്താല്‍ മാത്രമേ സുഗമമായ സവാരി നടപ്പിലാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...