കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണല്‍ചാക്കുകള്‍ അടുക്കി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ജല നിരപ്പ് താഴ്ന്നത് കുട്ടവഞ്ചി സവാരിയെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് കല്ലാറ്റിലെ കടവില്‍ മണല്‍ ചാക്കുകള്‍ അടുക്കി ജല നിരപ്പ് ഉയര്‍ത്തുന്ന ജോലികള്‍ ആരംഭിച്ചു.1150 മണല്‍ ചാക്കുകളാണ് ജല നിരപ്പ് ഉയര്‍ത്തുവാന്‍ അടുക്കുന്നത്. മണല്‍ ചാക്കുകള്‍ അടുക്കുന്തോറും വെള്ളം തടയണയ്ക്ക് മുകളിലൂടെ കവിഞ്ഞ് ഒഴുകിയാല്‍ കൂടുതല്‍ ചാക്കുകള്‍ അടുക്കേണ്ടി വരും. കുട്ടവഞ്ചി സവാരി നടക്കുന്ന കല്ലാറ്റില്‍ നിറയെ കല്ലുകളായതിനാല്‍ ജല നിരപ്പ് താഴ്ന്നാല്‍ കുട്ടവഞ്ചികള്‍ കല്ലില്‍ തട്ടി നീങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.

ഇത് പരിഹരിക്കുവാന്‍ എല്ലാ വര്‍ഷവും മണല്‍ ചാക്കുകള്‍ അടുക്കി ജല നിരപ്പ് ഉയര്‍ത്തുന്നത് പതിവാണ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചില്‍ തൊഴിലാളികളാണ് ഇത് ചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കടവില്‍ അടിഞ്ഞുകൂടിയ മണല്‍ സവാരിക്ക് തടസം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്തിരുന്നു. ഈ മണല്‍ തന്നെയാണ് ചാക്കുകളില്‍ നിറച്ച് അടുക്കുന്നതും. അവധി ദിവസങ്ങളില്‍ അടക്കം വലിയ തിരക്കാണ് അടവിയില്‍ അനുഭവപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...