കുവൈത്തിൽ മൂന്നു മലയാളികൾ മരണമടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മൂന്നു മലയാളികൾ മരണമടഞ്ഞു. ഒരാൾ കോവിഡ്‌ ബാധയെ തുടർന്നും രണ്ട്‌ പേർ ഹൃദയാഘാതം മൂലവുമാണ്  മരണമടഞ്ഞത്‌.

കോട്ടയം വെള്ളൂർ സ്വദേശി സുകുമാരൻ നായർ (59) ആണ്  കോവിഡ്‌ ബാധയെതുടർന്ന് ചികിൽസയിലായിരിക്കെ മരണമടഞ്ഞത്‌. അൽ ഫവാസ്‌ കമ്പനിയിലെ ഇലക്ട്രീഷ്യൻ ആയിരുന്നു ഇദ്ദേഹം. ഭാര്യ ഷൈലജ, മക്കൾ – സുമിത, സുസ്മിത. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.

ഐ.പി.സി പെന്തകോസ്റ്റൽ ചർച് ഓഫ്‌ കുവൈത്ത്‌ സീനിയർ സാഭാംഗം ബ്രദർ പി.സി.ചാക്കോ (66) അൽ റാസി ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞു. ഇവിടെ ചികിത്സയിൽ ആയിരിക്കവെ ഹൃദയാഘാതം മൂലമാണു ഇന്ന് മരണം സംഭവിച്ചത്‌. ഭാര്യ സാലി ചാക്കോ, മക്കൾ – ഫ്രീഡ, ഫെബി. ഇദ്ദേഹത്തിന്റെ മൃതദേഹം കുവൈത്തിൽ തന്നെ സംസ്കരിക്കും.

ആലപ്പുഴ മാവേലിക്കര ഈഴക്കടവ്‌ പുതിയോട്ടുവീട്ടിൽ സണ്ണി കുരുവിള (49)യാണ്  ഇന്ന് മരണമടഞ്ഞ മറ്റൊരു മലയാളി. ഹൃദയാഘാതമാണു മരണ കാരണം. ഭാര്യ മറിയമ്മയും മകൻ ആബിയേലും കുവൈത്തിലും രണ്ട്‌ പെണ്മക്കൾ നാട്ടിലുമാണ് . മൃതദേഹം കുവൈത്തിൽ സംസ്കരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....