ബിദൂനുകളുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി കുവൈത്ത്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ഒരു രാജ്യത്തിന്‍റെയും പൗരത്വമില്ലാതെ കുവൈത്തില്‍ കഴിയുന്ന ബിദൂന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അനുവദിച്ച പ്രത്യേക പാസ്പോര്‍ട്ടുകള്‍ റദ്ദാക്കുന്നു. ചികിത്സയ്ക്കും പഠന ആവശ്യങ്ങള്‍ക്കും ഒഴികെയുള്ള മറ്റ് ഇടപാടുകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ബിദൂനുകളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാണ് നിര്‍ദേശം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അല്‍ സ്ബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. യാത്രകൾ എളുപ്പമാക്കാനാണ് ബിദൂനുകള്‍ക്ക് പ്രത്യേക പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്.

കുവൈത്ത് പാസ്‌പോര്‍ട്ടിന്റെ അതേ സവിശേഷതകളും അവകാശങ്ങളും 17-ാം വകുപ്പ് പ്രകാരം ബിദൂനുകള്‍ക്ക് അനുവദിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ ലഭിക്കില്ല. ചികിത്സ, പഠന ആവശ്യങ്ങള്‍ക്ക് പ്രത്യേക പാസ്‌പോര്‍ട്ട് ആവശ്യമുള്ള ബിദൂന്‍ വിഭാഗക്കാര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഓണ്‍ലൈനായി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടി അല്‍അദാന്‍ സെന്ററിനെ സമീപിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. 17-ാം വകുപ്പ് പ്രകാരം അനുവദിച്ച മുഴുവന്‍ പാസ്‌പോര്‍ട്ടുകളും റദ്ദാക്കപ്പെട്ടതായി കണക്കാക്കുമെന്നും കൂടുതല്‍ പഠനത്തിനും സൂക്ഷ്മ പരിശോധനക്കും വേണ്ടിയാണ് ബിദൂനുകളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുന്നതെന്നും കുവൈത്ത് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ മഹത്വരം : അഡ്വ.പഴകുളം മധു എം.എല്‍.എ

0
വെണ്ണിക്കുളം : മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ...