ലഹരിവസ്തുക്കളുമായി ഒമ്പത് വിദേശികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : വിവിധ സ്ഥലങ്ങളിൽ നടത്തിയ സുരക്ഷാ ഓപ്പറേഷനുകളിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ഒമ്പത് വിദേശികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റും അൽ-അഹ്മദി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റും ചേർന്ന് നടത്തിയ പരിശോധനകളിലും റെയ്ഡുകളിലും വൻതോതിലുള്ള ലഹരി ശേഖരം പിടിച്ചെടുത്തു.

ഏകദേശം 341 ഗ്രാം മെത്താംഫെറ്റാമൈൻ (ഷാബു), ഏകദേശം 9,000 ലിറിക്ക ഗുളികകൾ, ഏകദേശം 3,000 കാപ്റ്റഗൺ ഗുളികകൾ, ഏകദേശം 6 കിലോഗ്രാം രാസ മരുന്നുകൾ, ഏകദേശം 3.25 കിലോഗ്രാം കഞ്ചാവ്, ഏകദേശം 20 ഗ്രാം ഹെറോയിൻ, 75 ഗ്രാം ഹാഷിഷ്, ഇലക്ട്രോണിക് സിഗരറ്റുകൾക്കായി ഉപയോഗിക്കുന്ന അഞ്ച് കുപ്പികളിലായി ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് തൂക്കി നോക്കാൻ ഉപയോഗിക്കുന്ന മൂന്ന് അളവ് യന്ത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...