കോണ്‍ഗ്രസില്‍ ഇനി പലരും വഴിയാധാരമാകുമെന്ന് ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഇനി പലരും വഴിയാധാരമാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പുറത്താക്കാന്‍ വരുന്നവരും എത്രകാലം എന്നേ നോക്കേണ്ടതൊള്ളൂ. ഇത് എല്ലാവര്‍ക്കും പിന്നാലെ വരുന്നുണ്ടെന്ന് ഓരോരുത്തരും ഓര്‍ത്താല്‍ നല്ലതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കെ.വി തോമസ് ഞങ്ങളുടെ വേദിയില്‍വന്ന് പിന്തുണ പ്രഖ്യാപിച്ചു. ഇനി ഞങ്ങളെന്താണ് ഉള്‍ക്കൊള്ളാന്‍ ബാക്കി. ഇന്നലെ ഞാന്‍ അദ്ദേഹത്തിന് നല്ലൊരു ഷാള്‍ കൊടുത്ത് ആദരിച്ച്‌ സ്വീകരിച്ചില്ലേ. അദ്ദേഹം ജീവിതത്തിലെ വലിയ പുണ്യകര്‍മാണ് ചെയ്തതെന്നും’ ജയരാജന്‍ പറഞ്ഞു. ‘കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഏത് പരാതികള്‍ കിട്ടിയാലും പരിശോധിച്ച്‌ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ജയരാജന്‍ പറഞ്ഞു.

സമസ്തയുടെ വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെക്കുറിച്ചും മലപ്പുറത്ത് എല്‍.ഡി.എഫ് കൗണ്‍സിലറും മുന്‍ അധ്യാപകനുമായി കെ.വി ശശികുമാറിനെതിരെ ഉയര്‍ന്ന പീഡന പരാതികളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന പ്രസ്താവനയെയും ജയരാജന്‍ ന്യായീകരിച്ചു. ‘യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് സൗഭാഗ്യം വന്നിരിക്കുകയാണ്. ഇതിനെ യു.ഡി.എഫുകാര്‍ ആരെങ്കിലും സൗഭാഗ്യമായി കാണുന്നുണ്ടോ എന്നറിയില്ല. ഇടക്കാല തെരഞ്ഞെടുപ്പ് വരുന്നത് അവരെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സൗഭാഗ്യമാണ്. ആ സൗഭാഗ്യം ജനങ്ങള്‍ തെളിയിക്കുമെന്നും’ ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...