രാജ്യത്ത് ഭയത്തിന്റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമo : സോണിയാ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഉദയ്പൂര്‍ : രാജ്യത്ത് ഭയത്തിന്റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമമെന്നും ഭയത്തോടെ ജീവിക്കാന്‍ ഒരു വിഭാഗം നിര്‍ബന്ധിതമാകുന്നു എന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യവേയാണ് ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ സോണിയ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

‘മഹാത്മാ ഗാന്ധിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കാനാണ് ബി ജെ പിയും കേന്ദ്രവും ശ്രമിക്കുന്നത്. നെഹ്‌റു അടക്കമുള്ള നേതാക്കളുടെ സംഭാവനങ്ങള്‍ തമസ്കരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഭയത്തിന്റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ധ്രുവീകരണം സൃഷ്ടിക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനാണ് ജനങ്ങളുടെ ആഗ്രഹം. വിദ്വേഷ രാഷ്ട്രീയം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നു. ബി ജെ പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും നേരിടണം. കര്‍ഷക സമരത്തിന്റെ ആവശ്യങ്ങള്‍ ഇനിയും നടപ്പിലായില്ല’- സോണിയ പഞ്ഞു.

ചിന്തന്‍ ശിബിരം ആത്മപരിശോധനയ്ക്കുളള അവസരമാണ്. അഭിപ്രായങ്ങള്‍ തുറന്നുപറയണം പക്ഷേ സംഘടനയുടെ ഐക്യം പരമപ്രധാനമാണ്. ശിബിരത്തിലൂടെ പുതിയ ആത്മവിശ്വാസം നേടണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു. സംഘടനാപരമായി കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസത്തെ നവ് സങ്കല്‍പ് ചിന്തന്‍ ശിബിരം താജ് ആരവല്ലി റിസോര്‍ട്ടില്‍ നടക്കുന്നത്.

രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി 422 പ്രതിനിധികള്‍ പങ്കെടുക്കും. ആറ് ഉപസമിതികള്‍ തയ്യാറാക്കിയ കരട് പ്രമേയങ്ങള്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും. ഞായറാഴ്ച സുപ്രധാന പ്രഖ്യാപനത്തോടെ ശിബിരത്തിന് കൊടിയിറങ്ങും. രാഷ്ട്രീയം, സാമൂഹികനീതി, സാമ്പത്തികം, സംഘടന, കര്‍ഷകര്‍-കൃഷി, യുവജനം-ശാക്തീകരണം എന്നീ വിഷയങ്ങളിലായാണ് ശിബിരത്തില്‍ ചര്‍ച്ചനടക്കുക. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ശിബിരം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിച്ചേക്കും. 2013ല്‍ രാജസ്ഥാനിലെ ജയ്‌പൂരില്‍ നടന്ന സമ്മേളനത്തിലാണ് രാഹുലിനെ ഉപാദ്ധ്യക്ഷനാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...