നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ വി തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. താന്‍ കോണ്‍ഗ്രസ് വിട്ടില്ല, കോണ്‍ഗ്രസാണ് തന്നെ വിട്ടതെന്നും കെ വി തോമസ് പറഞ്ഞു. 2019ല്‍ എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ ജയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് എനിക്ക് 71 വയസായിരുന്നു. എനിക്ക് 71 വയസായി എന്നാണ് അവര്‍ അന്ന് ഒരു കാരണമായി പറഞ്ഞത്. ഇന്ന് 84 വയസുള്ളയാളുകള്‍ തയാറായി കളത്തിലേക്ക് ഇറങ്ങുന്നു. ഞാന്‍ കോണ്‍ഗ്രസ് ഇപ്പോഴും വിട്ടിട്ടില്ല. പക്ഷേ, കോണ്‍ഗ്രസിനൊരു ലക്ഷ്യബോധമില്ല – അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടുമെന്ന് കെ വി തോമസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റ ട്രെന്‍ഡല്ല നിയമസഭയില്‍ ഉണ്ടാവുക. പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണെന്നും കെ വി തോമസ് പറഞ്ഞു.

മൂന്നാമതും എല്‍ഡിഎഫ് കടന്നുവരും. നല്ല ഭൂരിപക്ഷവുമുണ്ടാകും. കാരണം, കേരളത്തിന്റെ ചരിത്രത്തില്‍, വികസനത്തില്‍ കാതലായ സംഭാവന ചെയ്ത ഒരു ഗവണ്‍മെന്റാണിത് – അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ആളുകള്‍ കേരളത്തിലേക്ക് എത്തുന്ന സ്ഥിതിയാണെന്ന് കെവി തോമസ് പരിഹസിച്ചു. ടീം യുഡിഎഫ് എന്നൊന്ന് ഇല്ല. നാല് പേരും നാല് പോസ്റ്റിലേക്കാണ് ഗോള്‍ അടിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു. യുഡിഎഫില്‍ മുഖ്യമന്ത്രി ആരാണെന്ന തര്‍ക്കം നടക്കുകയല്ലേ. മുഖ്യമന്ത്രി പദത്തിന് വേണ്ടി ചിലയാളുകള്‍ ഇവിടെ തമ്പടിച്ചിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...