Saturday, April 20, 2024 6:19 am

വേനല്‍ ചൂടിന് നാടന്‍ പ്രതിരോധം ; പൊട്ടുവെള്ളരി ജ്യൂസിനെ ജനകീയമാക്കാന്‍ കെവികെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വേനൽ കടുത്തതോടെ പഴങ്ങൾക്ക് ആവശ്യക്കാരേറുകയാണ്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളധികവും കേരളത്തിന് പുറത്ത് നിന്നാണെന്നതാണ് വാസ്തവം. വേനൽ ചൂടിനെ തടയാൻ ഏറ്റവും മികച്ച നാടൻ വിഭവമായ പൊട്ടുവെളളരി നാട്ടിൽ തന്നെയുണ്ടെന്ന കാര്യം അറിയാതെയാണ് പലരും മറുനാടൻ പഴങ്ങൾക്ക് പുറകെ പായുന്നത്. ഏറെ ഗുണമേൻമയുള്ളതും നാട്ടിൻപുറങ്ങളിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതുമായ പൊട്ടുവെള്ളരിയെയും അവയുടെ ജ്യൂസിനെയും ജനകീയമാക്കാനൊരുങ്ങുകയാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). ജില്ലയിലെ പാതയോരങ്ങളിൽ ഫെബ്രുവരി മുതൽ പൊട്ടുവെള്ളരി വിൽപന പൊടി പൊടിക്കാറുണ്ട്. എന്നാൽ പലരും ഈ നാടൻ വിഭവത്തിന്റെ ഗുണമേന്മ തിരിച്ചറിയാത്തവരാണ്.

Lok Sabha Elections 2024 - Kerala

എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, മാഞ്ഞാലി കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ നെൽകൃഷിയ്ക്കു ശേഷം 600 ഏക്കറോളം സ്ഥലത്ത് പൊട്ടു വെള്ളരി കൃഷി ചെയ്യുന്നുണ്ട്. ജില്ലയിൽ തന്നെ കൃഷി ചെയ്യുന്നതുകൊണ്ടും പൂർണമായും ജൈവ വിളയാണെന്നതിനാലും വേനൽ ചൂടിനെ പ്രതിരോധിക്കാൻ പൊട്ടുവെള്ളരിയോളം വരില്ല മറ്റൊന്നും. ബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് പൊട്ടുവെള്ളരി. ഈ നാടൻ വിഭവത്തിന്റെ ഗുണമേൻമയെ കുറിച്ച് ബോധവൽകരണം നടത്താനും പൊട്ടുവെള്ളരിക്ക് പ്രചാരം നൽകാനും സിഎംഎഫ്ആർഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെവികെ മുന്നിട്ടിറങ്ങും. ഇതിന്റെ ഭാഗമായി, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇത്തവണ കെവികെ നടത്തിയ പൊട്ടുവെള്ളരിയുടെ പ്രദർശന കൃഷിയുടെ വിളവെടുപ്പ് ഈ മാസം 24ന് ജനകീയ പങ്കാളിത്തത്തോടെ നടത്തും.

ആലങ്ങാട് കല്ലുപാലം നല്ലേലിപ്പടിയിലെ കർഷകൻ വർഗീസിന്റെ തോട്ടത്തിൽ വച്ച് നടക്കുന്ന വിളവെടുപ്പുത്സവത്തിൽ വിവിധ തരം പൊട്ടുവെള്ളരി ജ്യൂസുകൾ പരിചയപ്പെടുത്തും. ഒപ്പം ഇവയുടെ ജ്യൂസുകൾ തയ്യാറാക്കാൻ വിദഗ്ദർ നയിക്കുന്ന ക്ളാസ്സുകളുമുണ്ടാകും. പൊട്ടുവെള്ളരി കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് കെവികെ മാർഗനിർദേശങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 9746469404. പ്രദർശന കൃഷി കാണാനും പൊട്ടുവെള്ളരി നേരിട്ട് വിളവെടുത്തുപയോഗിക്കാനും താല്പര്യമുള്ളവർക്ക് കെവികെയുടെ കർഷകരായ ആലങ്ങാട് സ്വദേശികളായ വർഗീസ് (9961817827), മോഹനൻ (9072005651) ഗോപി ഏലൂർ (7736543952) എന്നിവരെ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷൈ​ല​ജ​യെ അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്ക് ജ​നം തന്നെ മ​റു​പ​ടി നൽകട്ടെ ; തുറന്നടിച്ച് വൃ​ന്ദാ കാ​രാ​ട്ട്

0
കൊ​ച്ചി: വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് ഏ​റ്റ​വും മോ​ശ​മാ​യ...

നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ പാഴാക്കിയതായി റിപ്പോർട്ടുകൾ

0
വാളയാര്‍: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്...

ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചു ; മനുഷ്യാവകാശ കമ്മിഷൻ നാഥനില്ലാത്ത അവസ്ഥയിൽ

0
തിരുവനന്തപുരം: ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചത് സർക്കാരിനെ അറിയിക്കാത്തത്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 62.37 ശതമാനം പോളിങ് രേഖപ്പെടുത്തി

0
ഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 62.37 ശതമാനം പോളിങ്. 102...