പമ്പയാറ്റിലെ അനധികൃത മണലൂറ്റിനെതിരെ സമരവുമായി യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഇടനാട് വഞ്ചിപ്പോട്ടില്‍ കടവില്‍ നടക്കുന്ന മണലൂറ്റ് ഭാരണകക്ഷിയുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടുകൂടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണല്‍ നീക്കുവാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെ ആ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് അനധികൃത മണലെടുപ്പ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി യൂത്ത് മുന്നട്ട് പോകുമെന്ന് പ്രസിഡന്റ് ഗോപു പുത്തന്‍മഠത്തില്‍ അറിയിച്ചു.

ചെങ്ങന്നൂരില്‍ മണ്ണ് മാഫിയക്കും മണല്‍ മാഫിയക്കും കുടപിടിക്കുന്ന രീതിയിലാണ് അധികാര രാഷ്ട്രീയ കേന്ദ്രങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇത് തുടര്‍ന്നാല്‍ ശക്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും. നിയോജന മണ്ഡലം പ്രസിഡന്റ് ഗോപു പുത്തന്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം വരുണ്‍ മട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ജയ്‌സണ്‍ ചാക്കോ, മിഥുന്‍ മയൂരം, ഷമീം റാവുത്തര്‍, ലിജോ ജോസ്, മണ്ഡലം പ്രസിഡന്റുമാരായ സുബിന്‍ പുത്തന്‍കാവ്, അനു പുന്തല, അഭിലാഷ് പുലിയൂര്‍, സുജിത്ത് വെണ്മണി എന്നിര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...