Friday, April 26, 2024 6:40 am

വ്യാപാരികളെ കുടിയിറക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കും : രാജുഅപ്‌സര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ നോട്ടീസ് പോലും നല്‍കാതെ വ്യാപാരികളെ കുടിയിറക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ സംസ്ഥാനമൊന്നാകെ സമരം വ്യാപിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര. കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും, ന്യായമായ പുനരധിവാസവും ആവശ്യപ്പെട്ടുകൊണ്ട് ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി കാക്കനാട് കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന രാജു അപ്സര.

നാടിന്റെ വികസനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എക്കാലവും വ്യാപാരി സമൂഹം പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. കെ.റെയില്‍, മെട്രോ റെയില്‍, നാഷണല്‍ ഹൈവേ വികസനം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനൊപ്പം അര്‍ഹമായ പുനരധിവാസ പാക്കേജുകള്‍ കൂടി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

നഷ്ടപരിഹാര തുകയ്ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഭിക്ഷയാചിക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ടി.ബി.നാസര്‍, പുനരധിവാസ സമര സമിതി കണ്‍വീനര്‍ ജിമ്മി ചക്യത്ത്, വൈസ് പ്രസിഡന്റ് എം.സി.പോള്‍സണ്‍, അസ്സീസ് മൂലയില്‍, ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, വനിതാവിങ് പ്രസിഡന്റ് സുബൈദ നാസര്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ടോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവള പദ്ധതി ; തുടർനടപടി രണ്ട് മാസത്തേക്ക് തടഞ്ഞു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...

കർണാടകയിൽ 14 മണ്ഡലങ്ങളിൽ ഇന്ന് വിധി എഴുതും ; ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുന്നത് 2.88...

0
ബെംഗളുരു : ക‍ർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക,...

മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങളിൽ ഇന്ന് പോളിങ്

0
മറാത്താവാഡ : ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ മഹാരാഷ്ട്രയിലെ എട്ടു മണ്ഡലങ്ങൾ ഇന്ന്...

മ​ണി​പ്പൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ; മ​ത്ത​ങ്ങ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

0
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ മ​ത്ത​ങ്ങ​ക​ൾ​ക്കു​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് നി​റ​ച്ച് ട്ര​ക്കി​ൽ ക​ട​ത്താ​നു​ള്ള ശ്രമം തകർത്തു....