വ്യാപാരികളെ കുടിയിറക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കും : രാജുഅപ്‌സര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ നോട്ടീസ് പോലും നല്‍കാതെ വ്യാപാരികളെ കുടിയിറക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ സംസ്ഥാനമൊന്നാകെ സമരം വ്യാപിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര. കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരവും, ന്യായമായ പുനരധിവാസവും ആവശ്യപ്പെട്ടുകൊണ്ട് ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി കാക്കനാട് കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന രാജു അപ്സര.

നാടിന്റെ വികസനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എക്കാലവും വ്യാപാരി സമൂഹം പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. കെ.റെയില്‍, മെട്രോ റെയില്‍, നാഷണല്‍ ഹൈവേ വികസനം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനൊപ്പം അര്‍ഹമായ പുനരധിവാസ പാക്കേജുകള്‍ കൂടി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

നഷ്ടപരിഹാര തുകയ്ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഭിക്ഷയാചിക്കാന്‍ വ്യാപാരികള്‍ തയ്യാറല്ല. ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ്, ട്രഷറര്‍ സി.എസ്.അജ്മല്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ടി.ബി.നാസര്‍, പുനരധിവാസ സമര സമിതി കണ്‍വീനര്‍ ജിമ്മി ചക്യത്ത്, വൈസ് പ്രസിഡന്റ് എം.സി.പോള്‍സണ്‍, അസ്സീസ് മൂലയില്‍, ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, വനിതാവിങ് പ്രസിഡന്റ് സുബൈദ നാസര്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ടോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

ഒമാനിൽ കനത്ത മഴ; വടക്കൻ അൽ ശർഖിയയിലെ വാദികൾ കരകവിഞ്ഞൊഴുകി

0
മസ്‌കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിൽ ബുധനാഴ്ച പെയ്ത...

വി കെ ശ്രീരാമൻ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

0
തൃശൂർ: പുലിക്കളിയെക്കുറിച്ചുള്ള വി കെ ശ്രീരാമന്‍റെ പരാമർശനത്തിനെതിരെ ബിജെപി രംഗത്ത്....

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...