തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. സി.ഐ.ടി.യു, ഐ.എന്‍.ടി യു സി, ബി എം എസ് തൊഴിലാളികളാണ് ഏറ്റുമുട്ടിയത്. ഫ്ലാറ്റ് പണിയുന്നിടത്തെ തൊഴില്‍ തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴി വെച്ചത്. ബി.എം.എസ് തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം.
നിലവിലുള്ള തൊഴില്‍ കരാറുപ്രകാരം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ഭാഗത്ത് സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്കാണ് അനുമതിയുള്ളത്. തങ്ങള്‍ക്കുകൂടി പ്രദേശത്ത് ജോലി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബി.എം.എസ് പ്രവര്‍ത്തകരെത്തിയത്. കഴിഞ്ഞ ദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴില്‍ വകുപ്പിനെ സമീപിക്കാന്‍ ധാരണയായിരുന്നു.





























