ലഡാക്ക് സംഘർഷം ; കേന്ദ്ര സർക്കാരുമായുള്ള ലഡാക്ക് പ്രതിനിധികളുടെ ചർച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലഡാക്ക് വിഷയത്തിൽ കേന്ദ്രസർക്കാരുമായുള്ള ലഡാക്ക് പ്രതിനിധികളുടെ ചർച്ച ഇന്ന്. നാലുപേർ കൊല്ലപ്പെടാനിടയായ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചർച്ച. കേന്ദ്രസർക്കാരിന്റെ ഉപസമിതിയുമായി ഡൽഹിയിലാണ് കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രാലയത്തിന്റെ ക്ഷണം ലഡാക്ക് പ്രതിനിധികൾ സ്വീകരിച്ചതായി ലേ അപെക്സ് ബോഡി സഹചെയർമാൻ ചെറിങ് ഡോർജെ ലക്രുക് പറഞ്ഞു. ലേ അപെക്സ് ബോഡി, കാർഗിൽ ഡെമക്രാറ്റിക് അലയൻസ് എന്നിവയിൽനിന്നുള്ള മൂന്ന് പ്രതിനിധികൾ, ലഡാക്ക് എംപി മുഹമ്മദ് ഹനീഫ ജാൻ, അഭിഭാഷകൻ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള സംസ്ഥാനപദവിയും കേന്ദ്രഭരണപ്രദേശത്തിന്റെ സുരക്ഷയും എന്ന പ്രാഥമികാവശ്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും ചർച്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...