കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയിലെ സംഘര്‍ഷമേഖലകളില്‍ ഇനി മറൈന്‍ കമാന്‍ഡോകളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയിലെ സംഘര്‍ഷമേഖലകളില്‍ ​ഗരുഡ് കമാന്‍ഡോകള്‍ക്കും ഇന്ത്യന്‍ ആര്‍മി പാരാസേനയ്ക്കും പിന്നാലെ മറൈന്‍ കമാന്‍ഡോകളെ(മാര്‍ക്കോസ്) വിന്യസിച്ച്‌ ഇന്ത്യന്‍ നാവിക സേന. തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മുകശ്മീരിലെ വുളാര്‍ തടാകക്കരയില്‍ ഇത്തരത്തില്‍ നാവിക സേന മാറൈന്‍ കമാന്‍ഡകളെ വിന്യസിച്ചിട്ടുണ്ട്. 2016ലെ പഠാന്‍കോട്ട് സംഭവത്തിനു ശേഷം വ്യോമസേനയുടെ ഗരുഡ് സേന കശ്മീരില്‍ വലിയ സേവനമാണ് കാഴ്ചവെക്കുന്നത്.

വ്യോമസേന, നാവിക സേന, കരസേന എന്നീ സൈന്യത്തിന്റെ മൂന്ന് ഘടകങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശം കൂടി ഇതിനു പുറകിലുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

പാംഗോങ് തടാകത്തില്‍ സൈനിക നീക്കങ്ങള്‍ നടത്താന്‍ നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകള്‍ അനുവദിച്ചിട്ടണ്ട്. കരസേനയുടെ പാരാ പ്രത്യേക സൈനിക വിഭാഗവും സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സും കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ കുറെ കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. മേഖലയില്‍ സംഘര്‍ഷം കൂടിയതോടെ വ്യോമസേനയുടെ ഗരുഡ സേനയും ഇവിടെയെത്തി. ഏതാണ്ട് ആറ് മാസത്തിലധികമായി കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സൈനിക വിഭാഗം ഇവിടെയുണ്ട്. തങ്ങളുടെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനയും ഇത്തരത്തില്‍ പ്രത്യേക സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...