വനിതാ ബസ് കണ്ടക്ടറെ കൊലപ്പെടുത്തിയ കേസ് ; ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വനിതാബസ് കണ്ടക്ടരായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഓഗസ്റ്റിലാണ് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറായ ഡോമി കൊല്ലപ്പെട്ടത്. പ്രതി ബാബുവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച്‌ രണ്ടാം ഭാര്യയായ ഡോമി ബ്രയര്‍ലിയെ സംശയ രോഗത്തെ തുടര്‍ന്ന് കുത്തികൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ ബസ് കണ്ടക്ടര്‍ ആയിരുന്നു തങ്കശ്ശേരി സ്വദേശിനിയായ ഡോമി. ഉറങ്ങിക്കിടക്കുകയായിരുന്ന ഡോമിയെ പുലര്‍ച്ചെ കത്തിയെടുത്ത് കുത്തി.

കുതറിഓടി രക്ഷപെട്ട് ശുചിമുറിയിലേക്ക് ഓടികയറിയ ഡോമിയെ പ്രതി പിന്തുടര്‍ന്ന് മുപ്പതു പ്രാവശ്യം കുത്തി മരണം ഉറപ്പാക്കി. ക്രൂര കൃത്യത്തിനു ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനും പ്രതി ബാബുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിക്ക് ഒരു ലക്ഷം രൂപയും പിഴയും കോടതി വിധിച്ചു. പ്രതിയായ ബാബു ആദ്യ ഭാര്യയെ ആക്രമിച്ച്‌ പരുക്കല്‍പ്പിച്ചതിനെ തുടര്‍ന്ന് വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇതു മറച്ചുവെച്ചായിരുന്നു ഡോമിയുമായുള്ള വിവാഹം. ഡോമിയുടെ രക്ഷിതാക്കള്‍ ജയിംസ് ജോര്‍ജ്ജ്, സ്റ്റെല്ലാ ജയിംസ്, സഹോദരി ഡാലിയ എന്നിവര്‍ ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....