‘കലിമ’ നല്‍കി ആ ഉമ്മയെ ശാന്തമായ മരണത്തിലേയ്ക്ക് നയിച്ച് ഹിന്ദു ഡോക്ടര്‍

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി : ന്യൂമോണിയ ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗി മരണാസന്നയായപ്പോള്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത് ഹിന്ദുവായ ഡോക്ടര്‍. പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. രേഖ ഉണ്ണികൃഷ്ണനാണ് മരണസമയത്ത് ബന്ധുക്കളാരും സമീപമില്ലാതിരുന്ന രോഗിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

കൊവിഡും തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ച പട്ടിത്തറ കക്കാട്ടിരി സ്വദേശിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശുപത്രിയിലെ കൊവിഡ് ഐസിയുവില്‍ ചികിസയിലായിരുന്ന രോഗിയുടെ സമീപത്തേക്ക് ബന്ധുക്കള്‍ക്ക് ആര്‍ക്കും പ്രവേശമില്ലായിരുന്നു. മരണാസന്നയായ രോഗിക്കു വേണ്ടി സ്വന്തം നിലക്ക് പ്രാര്‍ഥിച്ച ഡോക്ടര്‍ അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു.

മുമ്പ്  മരണാസന്നരായ പല രോഗികള്‍ക്കും ബന്ധുക്കള്‍ കലിമ ചൊല്ലിക്കൊടുക്കുന്നത് ഡോക്ടര്‍ കേട്ടിരുന്നു. അതുവഴിയാണ് സത്യ സാക്ഷ്യത്തിന്റെ വാചകങ്ങള്‍ മനസ്സിലാക്കിയത്. മരണസമയത്ത് അടുത്ത് ചെന്ന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത് രോഗി ഏറ്റുചൊല്ലി മരണത്തിലേക്കു പോകുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...