ലഖിംപൂർ കേസ് : ബി.ജെ.പി കേന്ദ്രമന്ത്രിയുടെ മകന് അലഹബാദ് ​ഹൈകോടതി ജാമ്യം നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊല നടത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രക്ക് അലഹബാദ് ഹൈകോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് കൃഷ്ണ പഹല്‍ അധ്യക്ഷനായ ലഖ്നോ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റിസ് കൃഷ്ണ പഹല്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ ലഖീംപൂരില്‍ കഴിഞ്ഞ വര്‍ഷം നടന്ന കര്‍ഷക മാര്‍ച്ചിനിടെ എട്ടുപേരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലാണ് ആശിഷ് മിശ്ര ജയില്‍ശിക്ഷയനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അലഹബാദ് ഹൈകോടതിയിലെ ലഖ്നോ ബെഞ്ച് ആശിഷിന് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഏപ്രിലില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയത് റദ്ദാക്കി. ഇരകളുടെ ഭാഗത്തിന് മതിയായ അവസരം നല്‍കിയ ശേഷം ജാമ്യാപേക്ഷ പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു.

2021 ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്റെ വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു​നേ​രെ ആ​ശി​ഷ് മി​ശ്ര കാ​ര്‍ ഓ​ടി​ച്ചു​ക​യ​റ്റുകയായിരുന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് എതിരെയായി രുന്നു സമരം നടത്തിയത്. നാ​ല് ക​ര്‍​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കനും സം​ഭ​വ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ മൂ​ന്നു​പേ​രും കൊ​ല്ല​പ്പെ​ട്ടു. ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ 2021 ഒ​ക്ടോ​ബ​ര്‍ ഒമ്പ​തി​നാ​ണ് ആണ് ആ​ശി​ഷ് അ​റ​സ്റ്റി​ലാ​യ​ത്. എന്നാല്‍ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 24ന് ആശിഷ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...