ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തു വകകള്‍ പകുതി വിലയ്ക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിക്കും ,ഒടുവില്‍ മുങ്ങും , കയ്യോടെ പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വഴിവക്കിലെ വസ്തു കാണിച്ച്‌ വില പറഞ്ഞ് അഡ്വാന്‍സും വാങ്ങി മുങ്ങുന്ന വിരുതന്‍ പോലീസിന്‍റെ പിടിയിലായി. ചങ്ങനാശ്ശേരി വാഴപ്പള്ളി കൊടുവക്കുളം വീട്ടില്‍ സുനില്‍ കുമാര്‍ (47) ആണ് പിടിയിലായത്. പ്രധാന റോഡുകള്‍ക്ക് സമീപമുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തു വകകള്‍ പകുതി വിലയ്ക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.

പണം വാങ്ങി മുങ്ങിയ ഇയാള്‍ സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചു വന്നിരുന്നതനാല്‍ പിടികൂടാന്‍ പോലീസും പണിപ്പെട്ടു. തന്ത്ര പരമായ നീക്കത്തിലൂടെയാണ് പോലീസ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാളെ വേങ്ങലില്‍ നിന്നും വലയിലാക്കിയത്. ടികെ റോഡിലെ തോട്ടഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള വസ്തു വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ തലവടി സ്വദേശി ഗീവര്‍ഗീസ്, പാലിയേക്കര സ്വദേശി ഉമ്മന്‍ എന്നിവരില്‍ നിന്നായി അഞ്ചു ലക്ഷം രൂപ വീതം തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സമീപ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ തട്ടിപ്പു കേസുകള്‍ നിലവിലുണ്ടെന്ന് പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിന് വേണ്ടിയാണ് സുനില്‍ ചെലവഴിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...