ഭൂമിത്തർക്കം ; നഗരസഭയുടെ സ്ഥലത്തിനു ചുറ്റും വേലി സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പന്തളം: കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ നഗരസഭയുടെ സ്ഥലത്തിനു ചുറ്റും വേലി സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. 90 സെന്റ് സ്ഥലമാണ് ഇത്തരത്തിൽ സംരക്ഷിക്കുക. ഭൂമിത്തർക്കം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. മുട്ടാർ നീർച്ചാലിലെ മാലിന്യം ബയോ മൈനിങ് നടത്താൻ താൽക്കാലികമായി ഈ സ്ഥലം ഉപയോഗിക്കും. പിന്നീട് സ്വകാര്യ ബസ് സ്റ്റാൻഡ് ഇവിടേക്ക് മാറ്റും. ഇതിനുള്ള നടപടികളും പുരോഗമിക്കുന്നു.

വേലി സ്ഥാപിക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പിന്റെ സഹകരണത്തോടെ ഡിസംബറിൽ സ്ഥലം അളന്നിരുന്നു. കെഎസ്ആർടിസിക്ക് 2.8 ഏക്കർ നൽകും. 1983ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി 3.53 ഏക്കർ ഭൂമിയാണ് വിലയ്ക്ക് വാങ്ങി കെഎസ്ആർടിസിക്ക് കൈമാറിയത്. കരാറിൽ കെഎസ്ആർടിസിക്ക് സ്വതന്ത്രമായി ഉപയോഗിക്കാമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.

എന്നാൽ, കോർപറേഷൻ ഈ സ്ഥലം പേരിൽക്കൂട്ടി പോക്കുവരവ് ചെയ്തില്ല.ഇതു സംബന്ധിച്ചു ജൂലൈ 26ന്, സ്റ്റേഷൻ മാസ്റ്റർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിനു നഗരസഭാ സെക്രട്ടറി നൽകിയ മറുപടിയിൽ കലക്ടറെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിനിടെ, ഡിസംബറിൽ താലൂക്ക് സർവേ വിഭാഗത്തിന്റെ സഹകരണത്തോടെ ‍ നഗരസഭ സ്ഥലം അളന്നു തിട്ടപ്പെടുത്തി. കെഎസ്ആർടിസിക്ക് 2.8 ഏക്കർ സ്ഥലം നൽകിയാൽ മതിയെന്നു കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...