പാ​യി​പ്ര മേ​ഖ​ല​യി​ല്‍ കു​ന്നി​ടി​ക്ക​ലും മ​ല​യി​ടി​ക്ക​ലും തു​ട​രു​ന്നു

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : ഭൂ​മാ​ഫി​യ പാ​യി​പ്ര മേ​ഖ​ല​യി​ല്‍ കു​ന്നി​ടി​ക്ക​ലും മ​ല​യി​ടി​ക്ക​ലും തു​ട​രു​ന്നു. റ​വ​ന്യൂ മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത​ട​ക്ക​മു​ള്ള മ​ല​ക​ളാ​ണ് വീ​ണ്ടും ഇ​ടി​ച്ചു​ നി​ര​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ല വി​ക​സ​ന സമി​തി യോ​ഗ​ത്തി​ലും മ​ല​യി​ടി​ക്ക​ലി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന്​ ജി​ല്ല ക​ല​ക്ട​ര്‍ പ​റഞ്ഞു​. എ​ള്ളു​മ​ല, മ​യ്യു​ണ്ണി മ​ല, എ​ഴി​മ​ല തു​ട​ങ്ങി എ​ല്ലാം ഇ​ടി​ച്ചു​നി​ര​ത്തു​ക​യാ​ണ്. റ​വ​ന്യൂ​മ​ന്ത്രി​ക്ക് നേ​രി​ട്ട് ന​ല്‍​കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്ന് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ണെ​ടു​പ്പും നി​ര്‍​ത്തി​വെ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ര​ണ്ടാ​ഴ്ച ക​ഴി​യും​മുമ്പ് തന്നെ രാ​ത്രി​യും പ​ക​ലും പ​ര​സ്യ​മാ​യി മ​ല​യി​ടി​ക്ക​ല്‍ തു​ട​രു​ക​യാ​ണ്.

മൈ​നി​ങ്​ ആ​ന്‍​ഡ്​ ജി​യോ​ള​ജി, റ​വ​ന്യൂ, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് വ​കു​പ്പു​ക​ളു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് മ​ല​ക​ള്‍ ഇ​ടി​ച്ചു​നി​ര​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ഫീ​സി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നു​മുമ്പ് മ​ണ്ണെ​ടു​ക്കു​ന്ന​വ​രു​ടെ ഫോ​ണി​ല്‍ വി​വ​രം എ​ത്തി​ക്കു​ക​യാ​ണ്. ഇ​തോ​ടെ പ​രി​ശോ​ധ​ക​ളും പ്ര​ഹ​സ​ന​മാ​വു​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​റി​ന്റെ കീ​ഴി​ലു​ള്ള മൈ​ക്രോ സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​നും മ​ണ്ണെ​ടു​പ്പ് ഭീ​ഷ​ണിയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...