അന്നദാനത്തിന്‍റെ മറവില്‍ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് ; അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സസ്പെന്‍റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ശബരിമല : തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്‍റെ മറവില്‍ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന കണ്ടെത്തലില്‍ നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെ സസ്പെന്‍റ് ചെയ്തു. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്‍റെ പേരില്‍ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥര്‍ തട്ടിച്ചെന്നാണ് കണ്ടെത്തല്‍. തീര്‍ത്ഥാടനകാലം കഴിഞ്ഞശേഷം 30,00,900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോ‍ര്‍ഡിന് നല്‍കി. എട്ടു ലക്ഷം ആദ്യം കരാറുകാരന് നല്‍കി. ബാക്കി തുക നല്‍കണമെങ്കില്‍ ക്രമക്കേടിനെ കൂട്ട് നില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതോടെയാണ് കരാറുകാരന്‍ ദേവസ്വം വിജിലിന്‍സിനെ സമീപിച്ചത്.

തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടായിരുന്നു. 30 ലക്ഷം ചെലവാക്കിയ അന്നദാനത്തിന്റെ മറവില്‍ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥര്‍ മാറിയെടുത്തതെന്ന് വിജിലന്‍സ് കണ്ടെത്തി. ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിന്‍റെ മറവില്‍ അഴിമതിപ്പണം ബാങ്കില്‍ നിന്നും മാറിയതായും കണ്ടെത്തി. ബാങ്കുവഴി ഈ തട്ടിപ്പ് കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിന്‍റെ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീര്‍ക്കാനും ശ്രമിച്ചു. വ്യാജരേഖകള്‍ ചമച്ച്‌ ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലന്‍സാണ് ആദ്യം കണ്ടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...