ഭൂമി തരംമാറ്റം : തീർപ്പാക്കാൻ മൂവായിരത്തിലേറെ അപേക്ഷകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭൂമി തരംമാറ്റം വേഗത്തിൽ തീർപ്പാക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയെങ്കിലും ജില്ലയിൽ മൂവായിരത്തിലേറെ അപേക്ഷകളിൽ നടപടികൾ വൈകുന്നു. ആർ.ഡി.ഒമാരുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ അപേക്ഷകൾ തീർപ്പാക്കൽ ദ്രുതഗതിയിൽ നടക്കുകയാണെന്ന് റവന്യു അധികൃതർ അവകാശപ്പെടുമ്പോൾ നടപടികൾക്ക് വേഗതയില്ലെന്നാണ് അപേക്ഷകർ പരാതിപ്പെടുന്നത്. വിവിധ ജില്ലകളിൽ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് ആക്ഷേപങ്ങളുണ്ട്. ജില്ലയിൽ രണ്ടുമാസം മുൻപ് വരെ നാലായിരത്തോളം അപേക്ഷകൾ തീർപ്പാക്കാനുണ്ടായിരുന്നു.

നെൽകൃഷി ചെയ്യുന്നതെന്ന് ഡേറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂമിയാണ് തരംമാറ്റി കൊടുക്കുന്നത്. നേരത്തേ പ്രാദേശിക നിരീക്ഷണസമിതിയുടെ മേൽനോട്ടത്തിലാണ് തരംമാറ്റത്തിന് അപേക്ഷകൾ പരിഗണിച്ചിരുന്നത്. ഇതിൽ പരാതികളുയരുകയും നടപടികൾക്ക് വേഗതയില്ലായ്മയും കാരണം ആർ.ഡി.ഒ, തഹസിൽദാർ തലങ്ങളിൽ അപേക്ഷകൾ പരിഗണിക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു. 2008ന് മുൻപ് നെൽകൃഷി നിറുത്തി പാടം തരിശിടുകയോ മറ്റ് ആവശ്യങ്ങൾക്ക് പരിവർത്തനം ചെയ്തതോ ആയ ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്ന് തരം മാറ്റാൻ ഫോം അഞ്ചിൽ അപേക്ഷ നൽകണം. നടപടികൾ ഓൺലൈനിലാക്കിയതോടെ വേഗത്തിൽ തീർപ്പാക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഓൺലൈൻ സംവിധാനം വന്നിട്ടും തരംമാറ്റ പ്രക്രിയ വൈകുന്നുവെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ആർ.ഡി.ഒമാരും തഹസിൽദാർമാരും തരംമാറ്റ നടപടികളിൽ ശ്രദ്ധിച്ചിരുന്നില്ല. അപേക്ഷകൾ കുന്നുകൂടാൻ ഇതു കാരണമായി. നിലവിൽ കാലതാമസമില്ലെന്ന് റവന്യു അധികൃതർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...