റാന്നിയിലെ പട്ടയ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണം ; അഡ്വ. പ്രമോദ് നാരായൺ എംഎൽഎ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി മേഖലയിൽ കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചു. കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങളുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിച്ച് എത്രയും വേഗം പട്ടയം ലഭ്യമാക്കാനുള്ള അനുമതി നൽകുന്നതിന് നപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയപ്പോഴാണ് എംഎൽഎ മന്ത്രിയെ കണ്ടത്.

റാന്നി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള നടപടികൾ ബഹുദൂരം മുന്നേറിയിരിക്കുകയാണ്. അറയാഞ്ഞിലിമൺ ട്രൈബൽ സെറ്റിൽമെന്‍റ് പോലെയുള്ള കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങൾ ഒഴികെ മറ്റുള്ളവ സർക്കാർ ഉത്തരവുകളുടെയും കത്തുകളുടെയും പരിധിയിൽ ഉൾപ്പെടുത്തി എത്രയും വേഗം പരിഹരിക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. ഇതിനായി കഴിഞ്ഞദിവസം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ യോഗം കൂടിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...