പത്തനംതിട്ട കല്ലറ കടവില്‍ വാട്ടര്‍ അതോറിറ്റി മെയിന്‍ പൈപ്പിന്റെ ഭാഗം ഇളകി മാറി വെള്ളം ശക്തമായി റോഡിലേക്ക് ഒഴുകി ; മെയിന്‍ വാല്‍വ് അടച്ച് നിയന്ത്രിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കല്ലറ കടവില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പിന്റെ ജോയിന്റ് ഭാഗം ഇളകി മാറി വെള്ളം ശക്തമായി റോഡിലേക്ക് ഒഴുകി. സമീപ സ്ഥലത്തേക്ക് വെള്ളം ഒഴുകി നാശം സംഭവിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. റിംഗ് റോഡിന് സമീപം കല്ലറക്കടവിലേക്ക് തിരിയുന്ന ഭാഗത്തേക്ക് തിരിയുന്നിടത്ത് പൈപ്പ് ഇളകി മാറിയത്. ഇതോടെ വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകി. സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ച് ഇറങ്ങി. വീടുകളുടെയും ഫ്‌ളാറ്റിന്റെയും മുറ്റം നിറയെ വെള്ളവും ചെളിയും നിറഞ്ഞു. ഇതു വഴി സഞ്ചരിക്കാനും പറ്റാത്ത അവസ്ഥയായി. നിമിഷ നേരം കൊണ്ട് പ്രദേശം എല്ലാം വെള്ളത്തില്‍ മുങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും ഉടന്‍ സ്ഥലത്ത് എത്തി.
വാട്ടര്‍ അതോറിറ്റി പ്രധാന വാല്‍വ് അടച്ചതോടെ വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് നിലച്ചു. എങ്കിലും പൈപ്പില്‍ കിടന്ന വെള്ളം കുറെശെ പുറത്തേക്ക് ഒഴുകി. പാലത്തില്‍ കൂടിയാണ് പൈപ്പ് ലൈന്‍ വലിച്ചിട്ടുള്ളത്. മുമ്പും ഈ ഭാഗത്ത് പൈപ്പ് ഇളകി മാറിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...

​വ്യാജ ബിരുദധാരികളെക്കുറിച്ചുള്ള പരാമർശം വളച്ചൊടിക്കപ്പെട്ടു ; പാറ്റ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

0
ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...