പൗരത്വ നിയമത്തിനെതിരെ പള്ളികളിൽ ഇടയലേഖനം വായിച്ച് ലത്തീൻ സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് ദേശീയ പതാക ഉയർത്തുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടയലേഖനം വായിക്കുകയും ചെയ്തു. മതത്തിന്റെ  പേരിൽ ജനങ്ങളെ വിഭജിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ലത്തീൻ സഭയുടെ ഇടയലേഖനം വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം നേതൃത്വം നൽകി.

റിപ്പബ്ലിക് ദിനത്തെ ഭരണഘടനാ സംരക്ഷണ ദിനമായാണ് സഭ ആചരിക്കുന്നത്. രാവിലെ ഞായറാഴ്ച കുർബാനക്കിടെയാണ് സംസ്ഥാനത്തെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഇടയലേഖനം വായിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ് എന്നും മതേതര ജനാധിപത്യ സങ്കല്‍പത്തിന് വിരുദ്ധമാണ് എന്നും ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ചൂണ്ടിക്കാട്ടി.

ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്. ഭരണാധികാരികൾ മതരാഷ്ട്രത്തിനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത് എന്നും സഭ പറയുന്നു. രാവിലെ തിരുവനന്തപുരം പാളയം പള്ളിയിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം ദേശീയ പതാക ഉയർത്തി. തുടർന്ന് ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണ വാചകം വിശ്വാസികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...