അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ സാവകാശം വേണമെന്ന് ആലപ്പുഴ ജില്ലാഭരണകൂടം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ സാവകാശം വേണമെന്ന് ജില്ലാഭരണകൂടം. അനധികൃത ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നേടാൻ മൂന്ന് മാസത്തെ സമയം അനുവദിക്കും. അതിനു ശേഷം മാത്രമെ ക‍ർശന നടപടിയിലേക്ക് നീങ്ങൂ. അതേസമയം വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.

അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കുന്നതടക്കം കർശന നടപടിയിലേക്ക് നീങ്ങാൻ പരിമിതിയുണ്ടെന്ന് ജില്ലാഭരണകൂടം പറയുന്നു. മൂന്ന് മാസത്തെ കർമ്മപദ്ധതിയിലൂടെ ഹൗസ് ബോട്ട് മേഖലയെ നിയമപരിധിക്കുള്ളിൽ കൊണ്ടുവരും. 2015 മുതലാണ് പുതിയ ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നത് സർക്കാർ പരിമിതപ്പെടുത്തിയത്. ഇതേതുടർന്ന് ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകളുടെ എണ്ണം കൂടി. സംസ്ഥാന സർക്കാരിന്റെ  അനുമതിയോടെ നിയന്ത്രണത്തിൽ ഇളവ് നൽകി, അനധികൃത ബോട്ടുകൾക്ക് ലൈസൻസിന് അപേക്ഷിക്കാൻ അവസരം നൽകും.

ടൂറിസം മേഖലയ്ക്ക് വരുമാനം നേടിത്തരുന്ന വലിയ വ്യവസായം എന്ന നിലയിലാണ് ഇളവ് നൽകാനുള്ള തീരുമാനം. ഹൗസ് ബോട്ടുകൾക്ക് ഗ്രേഡിംഗ് ഏർപ്പെടുത്തും. പാതിരാമണലിലെ തീപിടുത്തതിന്റെ  പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ പ്രത്യേക സമിതി രൂപീകരിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹൗസ് ബോട്ട് പ്രതിനിധികളും സമിതിയിലുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...