രാജ്യദ്രോഹികളായ കോൺഗ്രസ് നേതാക്കളെ കൊല്ലാൻ നിയമം കൊണ്ടുവരണം : കെ.എസ് ഈശ്വരപ്പ

For full experience, Download our mobile application:
Get it on Google Play

കർണാടക : കോൺഗ്രസ് നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. കോൺഗ്രസ് എംപി ഡി.കെ സുരേഷിനെയും എംഎൽഎ വിനയ് കുൽക്കർണിയെയും വെടിവച്ചു കൊല്ലാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യം. ഇരു നേതാക്കളും രാജ്യദ്രോഹികളാണ്. ഇവർ ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെ.എസ് ഈശ്വരപ്പ. കർണാടകയിലെ പുതിയ ബിജെപി പ്രസിഡൻ്റിൻ്റെയും ദാവൻഗെരെ ജില്ലയിലെ ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ. ‘ഡി.കെ സുരേഷും വിനയ് കുൽക്കർണിയും രാജ്യദ്രോഹികളാണ്. ഇന്ത്യയെ വിഭജിക്കാൻ പ്രസ്താവനകൾ നടത്തുന്ന ഇവരെപ്പോലെയുള്ളവരെ വെടിവെച്ച് കൊല്ലാൻ നിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിക്കുന്നു’- കെ.എസ് ഈശ്വരപ്പ പറഞ്ഞു.

75 കാരനായ മുതിർന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. പ്രസ്താവനയ്ക്കെതിരെ പലരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ‘കെഎസ് ഈശ്വരപ്പയെ പൊതുസ്ഥലത്ത് തല്ലിക്കൊല്ലണമെന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ ബംഗളൂരു പോലീസ് എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാൽ ഡി.കെ സുരേഷിനെ കൊലപ്പെടുത്തണമെന്ന് പരസ്യമായി വിളിച്ച് പറഞ്ഞ ഈശ്വരപ്പയ്‌ക്കെതിരെ നടപടിയെടുക്കില്ല. നിയമം അധികാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’-ആക്ടിവിസ്റ്റ് കവിത റെഡ്ഡി എക്‌സിൽ കുറിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച്...

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...

രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്...

0
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന്...