താനൂരിൽ സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് നേതാവിനെ നോട്ടമിട്ട് എൽ.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : താനൂരിൽ സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് നേതാവിനെ നോട്ടമിട്ട് എൽ.ഡി.എഫ്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ എം ഷാഫിയുമായി ഇടത് നേതാക്കൾ ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഷാഫിയെ സ്ഥാനാർത്ഥിയാക്കാൻ എൽ.ഡി.എഫ് ക്യാമ്പിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ എൽ.ഡി.എഫിന്റെ വാഗ്ദാനം ഷാഫി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം മണ്ഡലത്തിൽ ഷാഫി അല്ലെങ്കിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയനെ മത്സരിപ്പിച്ചേക്കാനും സാധ്യതയുണ്ട്. താനൂരിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതിന് പിന്നാലെ വി അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയതിൽ പ്രവർത്തകർക്കുള്ളിൽ അതൃപ്തിയുണ്ട്.

തുടർച്ചയായി കഴിഞ്ഞ രണ്ട് തവണയും വി അബ്ദുറഹിമാൻ വിജയിച്ച മണ്ഡലമാണ് താനൂർ. ഇത്തവണയും താനൂരിൽ പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് അവിടെ മത്സരിക്കാൻ താൽര്യമുണ്ടായിരുന്നില്ല. താനൂരിന് പകരം തിരൂർ വേണമെന്ന അബ്ദുറഹിമാന്റെ ആവശ്യത്തിന് മുന്നിൽ നേതൃത്വം വഴങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...