യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്

For full experience, Download our mobile application:
Get it on Google Play

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ തങ്ങളുടെ നിഷ്പക്ഷ നിലപാട് മുറുകെ പിടിക്കുന്നതിന്റെ ഭാഗമായി യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. ‘ഇറാനുമായി സായുധസംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള യുദ്ധോപകരണങ്ങളുടെ കയറ്റുമതി സംഘര്‍ഷകാലയളവില്‍ അനുവദിക്കില്ല’ -സ്വിസ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസിലേക്കുള്ള കയറ്റുമതി അനുവദിക്കില്ലെന്ന് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നു.നേരത്തെ, യുഎസ് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ് വിലക്കിയിരുന്നു.

തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സ്വിസ് ഭരണകൂടം വ്യക്തമാക്കിയത്. അതിനിടെ, ചെക്ക് റിപബ്ലിക്കിലെ ഇസ്രായേല്‍ ആയുധ കമ്പനിയുടെ ഫാക്ടറി തീവെച്ച് നശിപ്പിച്ചു. ഇസ്രായേല്‍ ആയുധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിന്റെ ഫാക്ടറിക്കാണ് തീവെച്ചത്. ഇതിന്റെ ഉത്തരവാദിത്തം ‘എര്‍ത്‌ക്വേക്ക് ഫാക്ഷന്‍ ‘ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഭീകരപ്രവര്‍ത്തനമാണോയെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫാക്ടറി കത്തിനശിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...